ആലക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലില്‍ ഇടിച്ചു മറിഞ്ഞു. മണക്കടവില്‍ നിന്നും തളിപ്പറമ്പ് വഴി കണ്ണൂരിലേക്ക് പോകുന്ന കെ.എല്‍ 13 എസ് 189 നമ്പര്‍ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് മൂന്നോളം യാത്രക്കാര്‍ മാത്രമെ ബസില്‍ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
രാവിലത്തെ ആദ്യ സര്‍വ്വീസിന് ടൗണിലേക്ക് വരവെ മണക്കടവ് വായികമ്പയിലായിരുന്നു അപകടം. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. യന്ത്രതകരാറാണ് അപകടത്തിന് കാരണം. അപകട വിവരമറിഞ്ഞ് നാട്ടുകാരും പോലിസും സ്ഥലത്തെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.