ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു; വളപട്ടണം പോലിസ് സ്റ്റേഷന് മുന്നില്‍ സി.പി.എം പ്രതിഷേധം

Published on 13 January 2021 3:48 pm IST
×

വളപട്ടണം: പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ പോലിസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് വളപട്ടണം പോലിസ് സ്റ്റേഷന് മുന്നില്‍ സി.പി.എം പ്രതിഷേധം. കള്ളക്കേസില്‍ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി പോലിസ് സ്റ്റേഷന് മുന്നിലുള്ളത്. കസ്റ്റഡിയിലുള്ളവരെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചെന്ന കേസിലാണ് സി.പി.എമ്മിന്റെ വളപട്ടണം അറപ്പാംതോട് ബ്രാഞ്ച് സെക്രട്ടറിയായ സി.പി ശ്രീകേഷിനെയും സംഗീത് എന്ന സി.പി.എം പ്രവര്‍ത്തകനെയും പോലിസ് കസ്റ്റഡിയിലെടുത്തത്. യുവമോര്‍ച്ച യൂണിറ്റ് സെക്രട്ടറി അശ്വന്തിന്റെ പരാതിയിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait