രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് 

Published on 13 January 2021 2:27 pm IST
×

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 15,968 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,04,95,147 ആയി. 

നിലവില്‍ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 2,14,507 ആണ്. 17,817 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവര്‍ 1,01,29,111 ആയി. 24 മണിക്കൂറിനിടെ 202 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,51,529 ആയി. 

ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം കോവിഡ് വാക്സിനുകള്‍ വിതരണത്തിനായി സംഭരണ കേന്ദ്രങ്ങളിലെത്തിയ വാര്‍ത്ത പ്രത്യാശ പകരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയാണ് ജനുവരി 16 മുതല്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait