യുവമോര്‍ച്ച പ്രവര്‍ത്തകന് മര്‍ദനം; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ് 

Published on 13 January 2021 2:12 pm IST
×

വളപട്ടണം: യുവമോര്‍ച്ച പ്രവര്‍ത്തകനെ പിന്‍തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. അലവില്‍ സ്വദേശി വി.കെ അശ്വന്തി (23) നെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 8.15ഓടെ ചിറക്കല്‍ റെയില്‍വെ ഗെയിറ്റിന് സമീപത്തു വച്ചാണ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ അശ്വന്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന അശ്വന്തിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ വളപട്ടണം പോലിസ് കേസെടുത്തു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait