തീപൊള്ളലേറ്റ വയോധിക മരിച്ചു

Published on 13 January 2021 1:58 pm IST
×

പരിയാരം: തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയോധിക മരിച്ചു. പഴയങ്ങാടി ഏഴോം സ്വദേശി ഓത്തിയില്‍ രാഘവന്റെ ഭാര്യ കടവത്ത് വളപ്പില്‍ കല്യാണി (68) യാണ് ഇന്ന് രാവിലെ 8.45ഓടെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും തീപൊള്ളേലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മക്കളില്ല. സഹോദരങ്ങള്‍: കെ.വി കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, ശ്രീനിവാസന്‍, കാര്‍ത്ത്യായനി, നാരായണി. പഴയങ്ങാടി പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait