മയ്യില്‍: തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചെറുപഴശിയില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റിനെ ആക്രമിച്ച പരിക്കേല്‍പ്പിച്ച കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. യു.ഡി.എഫ് ചെറുപഴശി സ്കൂള്‍ ബൂത്ത് ഏജന്റ് പി.പി സുബൈറിനെതിരേയാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ കടൂരിലെ സി.പി നാസര്‍(42), പെരുമാച്ചേരിയിലെ കെ.പി ബാലകൃഷ്ണന്(48), ചെറുപഴശി സ്വദേശികളായ കെ.ബാബുരാജ്(45), പി.കെ ബിജു(45), ഷാഹിദ് അഹമദ് (50), കൊട്ടപ്പൊയിലെ കെ.കെ ഫായിസ്(24) എന്നിവരെയാണ് മയ്യില്‍ എസ്.ഐ വി.ആര് വിനീഷും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.