30 പാക്കറ്റ് കര്‍ണ്ണാടക മദ്യം പിടികൂടി; പ്രതി രക്ഷപ്പെട്ടു

Published on 13 January 2021 11:52 am IST
×

കാസര്‍കോട്: വില്‍പ്പനക്കിടെ 180 മില്ലിയുടെ 30 ടെട്രാ പാക്കറ്റ് കര്‍ണ്ണാടക മദ്യം പിടികൂടി. എക്‌സൈസ് സംഘത്തെ കണ്ട് പ്രതി മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയിലെ ബാബു പൂജാരി (50)ആണ് രക്ഷപ്പെട്ടത്. 

എക്‌സൈസ് സര്‍ക്കിള്‍ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍മാരായ സജീവ് വി, സി.കെ.വി സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ നൗഷാദ്, ഡ്രൈവര്‍ കെ.സുധീര്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധ നടത്തിയത്. മദ്യ ശേഖരം കസ്റ്റഡിയിലെടുത്ത എക്‌സൈസ് സംഘം കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait