കരിപ്പൂര്‍ വിമാനത്താവളത്തിലെ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണവും സ്വര്‍ണവും പിടികൂടി

Published on 13 January 2021 11:25 am IST
×

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സി.ബി.ഐ റെയ്ഡില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് സി.ബി.ഐ പണത്തിന് പുറമേ സ്വര്‍ണവും പിടികൂടി. കസ്റ്റംസ് ഡ്യൂട്ടി ഓഫിസില്‍ നിന്ന് 650 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണ്ടെടുത്തു. 

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും പിടികൂടി. സ്വര്‍ണം പിടികൂടിയ യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വാങ്ങി വച്ചശേഷം സി.ബി.ഐ വിട്ടയച്ചു. വിദേശ സിഗരറ്റ് പെട്ടികളും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്. പത്തംഗ സി.ബി.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ് 24 മണിക്കൂര്‍ നീണ്ടുനിന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. ഒരാഴ്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. 

കരിപ്പൂരില്‍ അടുത്തിടെ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. നിരവധിപേരെ കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുന്നതിന് കൂടിയാണ് ഇപ്പോഴത്തെ റെയ്‌ഡെന്നാണ് സൂചന.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait