ഇന്ധനവില വീണ്ടും കൂടി: പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂട്ടി

Published on 13 January 2021 11:17 am IST
×

കൊച്ചി: ജനങ്ങള്‍ക്ക് ഇരുട്ടടിയുമായി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. 

കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 84 രൂപ 35 പൈസയും ഡീസലിന് 78 രൂപ 45 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 86 രൂപ 48 പൈസയാണ്. ഡീസല്‍ വില ലിറ്ററിന് 80 രൂപ 47 പൈസ. ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിര്‍ണയിക്കുന്നത്. കഴിഞ്ഞയാഴ്ചയും ഇന്ധനവില കൂട്ടിയിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait