കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി 

Published on 13 January 2021 10:57 am IST
×

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അരക്കോടിയോളം രൂപയുടെ ഒരുകിലോയിലധികം സ്വര്‍ണവുമായി കൂത്തുപറമ്പ് സ്വദേശി നഫ്‌സീര്‍ ആലക്കണ്ടിയാണ് കസ്റ്റംസ് പിടിയിലായത്. ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കണ്ണൂര്‍ വിമാനത്തവളത്തിലെത്തിയ പരിശോധിച്ചപ്പോഴാണ് സ്വര്‍ണശേഖരം കണ്ടെത്തിയത്. മലദ്വാരത്തില്‍ നാല് കാപ്സ്യൂളുകളാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ഒരു കിലോയിലധികം ഉണ്ടായിരുന്ന സ്വര്‍ണ മിശ്രിതത്തില്‍ നിന്നും 974ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് 49 ലക്ഷത്തിലധികം രൂപ വില വരും. 

കഴിഞ്ഞദിവസം ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയിലായിരുന്നു. കൂത്തുപറമ്പ് സ്വദേശി ബഷീര്‍, ഉപ്പള സ്വദേശി മുഹമ്മദ് അഷറഫ്, കോഴിക്കോട് കക്കട്ടില്‍ സ്വദേശി റഷീദ് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. ഇവരില്‍ നിന്നും ഒരുകോടി 20 ലക്ഷം വരുന്ന 2389 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 

കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ എസ്. നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ്  കൗശല്‍, കെ.ഹബീബ്, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ്, മല്ലിക കൗഷിക്, ഹെഡ് ഹവില്‍ദാര്‍ കെ.ടി.എം രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait