സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു

Published on 13 January 2021 10:26 am IST
×

കൊച്ചി: പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു. രാവിലെ ഒമ്പതിന് വിജയിന്റെ തമിഴ് ചിത്രമായ 'മാസ്റ്റര്‍' പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് തിയേറ്ററുകള്‍ തുറന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാണ് ആദ്യ ദിനത്തില്‍ പ്രദര്‍ശനം. ആദ്യ പ്രദര്‍ശനത്തിന് വിജയ് ആരാധകര്‍ ആവേശത്തോടെ തിയേറ്ററിലേക്ക് ഒഴുകിയെത്തി. 

അടുത്തയാഴ്ച മലയാള ചിത്രമായ 'വെള്ളം' ഉള്‍പ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനമുണ്ടാകും. എല്ലാ തിയേറ്ററിലും 50 ശതമാനം കാണികളെ മാത്രമാകും പ്രവേശിപ്പിക്കുന്നത്. ഇതിനായി ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്കും കാണികള്‍ക്കും ഗ്ലൗസും സാനിറ്റൈസറും സജ്ജീകരിച്ചിട്ടുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait