കേരളത്തിലേക്കുള്ള ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ 11 മണിയോടെ എത്തും 

Published on 13 January 2021 9:41 am IST
×

തിരുവനന്തപുരം: കേരളത്തിലേക്കുള്ള ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കൊവിഷീല്‍ഡ് വാക്സിന്‍ പുറപ്പെട്ടു. രാവിലെ 11ന് ആദ്യ ബാച്ച് വാക്സിന്‍ കൊച്ചിയിലെത്തും. വൈകിട്ട് ആറിന് തിരുവനന്തപുരത്തുമെത്തും. 

ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ ഇത് കൊച്ചി റീജണല്‍ സ്റ്റോറില്‍ സൂക്ഷിക്കും. മലബാര്‍ മേഖലയിലേക്കടക്കം വിതരണം ചെയ്യാനാണിത്. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. 1100 ഡോസ് മാഹിയില്‍ വിതരണം ചെയ്യാനുള്ളതാണ്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്. 

ആദ്യബാച്ചില്‍ 25 ബോക്‌സുകളാകും ഉണ്ടാകുക. ഇതില്‍ 15 ബോക്‌സുകള്‍ എറണാകുളത്തേക്കും പത്തു ബോക്‌സുകള്‍ കോഴിക്കോട്ടേക്കും ആണെന്നാണ് വ്യക്തമാകുന്നത്. കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്‌സിനാണ് ആദ്യഘട്ടം ലഭിക്കുക. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളില്‍ നിന്നാകും ജില്ലകളിലേക്ക് വാക്‌സിന്‍ എത്തിക്കുക.

സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. 3,59,549 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait