പാപ്പിനിശേരി: ദേശീയപാതയിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ചു തകര്‍ന്നു. അപകടത്തില്‍ പാപ്പിനിശ്ശേരി കല്ലൈയ്ക്കല്‍ പള്ളിക്കു സമീപത്തെ വ്യാപാരിയായ പി.പി ഷരീക്കി (32) ന് പരിക്കേറ്റു.
ഇന്നലെ രാവിലെ 7.30ന് ദേശീയപാത കെ.എസ്.ടി.പി റോഡ് ജംഗ്ഷന് സമീപമാണ് അപകടം. മൊബൈല്‍ ഫോണിന്റെ ബാറ്ററി പൂര്‍ണ്ണമായും കത്തിക്കരിഞ്ഞു. കണ്ണൂരിലേക്ക് സാധനങ്ങളെടുക്കാന്‍ ഗുഡ്സ് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ മൊബൈലില്‍ നിന്നു പുക ഉയരുന്നതു കണ്ട് ഫോണ്‍ പുറത്തേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം തെറ്റുകയായിരുന്നു. ഓട്ടോറിക്ഷ ഇടിച്ചു തകര്‍ന്ന വൈദ്യുതി തൂണിന് കെ.എസ്.ഇ.ബി അധികൃതര്‍ വ്യാപാരിയില്‍ നിന്നും പിഴ ഈടാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.