ചെറുവത്തൂര്‍: ബിരിയാണിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന്റെ കാല് തല്ലിയൊടിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ ഇ.പി.സുനില്‍കുമാറി(44)ന്റെ കാല് ആണ് തല്ലിയൊടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
കൈയ്യാങ്കളിക്കിടെ സുഹൃത്ത് കണ്ണങ്കൈയിലെ ഷൈബുവാണ് സ്റ്റീല്പെപ്പ് കൊണ്ട് യുവാവിന്റെ കാല് തല്ലിയൊടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷൈബുവിനെതിരേ ചന്തേര പോലിസ് കേസെടുത്തു. പരിക്കേറ്റ സുനില്‍ കുമാറിനെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.