മയ്യില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോക്സോ കേസില്‍ പോലിസ് പിടികൂടി. പെരുമാച്ചേരി സ്വദേശി ടി.ഷാജി (40) യാണ് പിടിയിലായത്. 17കാരിയായ പെണ്‍കുട്ടി പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് ഇന്നലെ രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത പോലിസ് പ്രതിയെ അറസ്റ്റു ചെയ്തു.
പ്രതിയെ ഇന്ന് കോടതിയില്‍ കോടതിയില്‍ ഹാജരാക്കും. എസ്.ഐ വി.ആര് വിനീഷും സംഘവുമാണ് പിടികൂടിയത്. മയ്യില്‍ കയരളത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 60കാരനെയും പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഗോപാല്പീടികയിലെ രജിത നിവാസില്‍ എം.പി രാധാകൃഷ്ണനാണ് അറസ്റ്റിലായത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.