പഴയങ്ങാടി: മാടായിക്കാവിലെ ക്ഷേത്രം സ്ഥാനികന് കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ 30 വര്‍ഷക്കാലമായി ക്ഷേത്രം സ്ഥാനികനായ എ.പി കേവശന്മൂത്ത പിടാരര് (69) ആണ് മരിച്ചത്. ഇന്ന് രാവിലെ ക്ഷേത്ര പൂജകള്‍ക്കായി വീട്ടില്‍ നിന്നുമിറങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ശോഭ. മക്കള്‍: വിഷ്ണു (പഴയങ്ങാടി അര്‍ബന്‍ കോ- ഓപ്പ- ബേങ്ക്) ഗ്രീഷ്മ, വാണി. മരുമക്കള്‍: സ്നേഹ (കേരള ഗ്രാമീണ മ്പേങ്ക്), ജയചന്ദ്രന് (നീലേശ്വരം), സോമന് (കൂത്തുപറമ്പ്). സഹോദരങ്ങള്‍: പരമേശ്വരന്, പരേതരായ വിജയകൃഷ്ണന്, സാവിത്രി, സരസ്വതി, കുന്ദിദേവി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.