കാസര്‍കോട്: പ്രഭാത സവാരിക്കിറങ്ങിയ 17കാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിവില്‍ പോലിസുകാരന് അറസ്റ്റില്‍. വിദ്യാനഗര്‍ എ.ആര് ക്യാമ്പിലെ സിവില്‍ പോലിസ് ഓഫിസര്‍ തിരുവനന്തപുരം സ്വദേശി ഗോഡ്വിന് (35) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ പോക്സോ ചുമത്തിയശേഷം വനിതാ സ്റ്റേഷന് പോലിസ് ഇന്‍സ്പെക്ടര്‍ ഭാനുമതി, എസ്.ഐ അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ നാലാം തിയതി രാവിലെയാണ് കേസിനാസ്പദമായ സംഭവം. പ്രഭാത സവാരിക്കിറങ്ങിയ പെണ്‍കുട്ടിയെ സമീപത്തെ ഗ്രൗണ്ടില്‍ വ്യായാമം പരിശീലിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം പെണ്‍കുട്ടി വീട്ടിലെത്തി മാതാവിനോട് പറഞ്ഞതോടെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.