ഇന്ന് വിദേശത്തേക്ക് മടങ്ങേണ്ട യുവാവ് മരിച്ചനിലയില്‍ 

Published on 12 January 2021 12:02 pm IST
×

കാഞ്ഞങ്ങാട്: ഒരുമാസത്തെ അവധി കഴിഞ്ഞ് ഇന്ന് വിദേശത്തേക്ക് പോകാനിരുന്ന യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കല്യാണ്‍ റോഡിലെ ഉണ്ണിപീടികക്ക് സമീപത്തെ പരേതനായ നാരായണന്‍-സുദിന ദമ്പതികളുടെ മകന്‍ ഷിനിത്തി (31) നെയാണ് വീടിന് സമീപത്തെ പറമ്പിലെ തെങ്ങില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ജിജിന. മകള്‍: ഒരു വയസുകാരി നൈമിക. സഹോദരങ്ങള്‍: ഷനിത്ത്, ഷനുജിത്. ഹൊസ്ദുര്‍ഗ് പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait