വ്യാപാര സ്ഥാപനങ്ങളിലെ മോഷണം: കേളകം ടൗണില്‍ ക്യാമറകള്‍ സ്ഥാപിക്കും  

Published on 12 January 2021 11:36 am IST
×

കേളകം: വ്യാപാര സ്ഥാപനങ്ങളിലെ മോഷണം കണക്കിലെടുത്ത് കേളകം ടൗണില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ തീരുമാനിച്ചു. മഞ്ഞളാംപുറം ടൗണ്‍ മുതല്‍ കേളകം വ്യാപാര ഭവന് മുന്‍വശം വരെയാണ് ക്യാമറകള്‍ സ്ഥാപിക്കുക. 12 ക്യാമറകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാം നൈറ്റ് വിഷന്‍ ക്യാമറകളായിരിക്കും. മോണിറ്റിംഗ് സംവിധാനം പോലിസ് സ്റ്റേഷനിലും വ്യാപാര ഭവനിലും പഞ്ചായത്തിലുമായിരിക്കും ഉണ്ടാകുക. 

സി.ടി അനീഷിനെ ചെയര്‍മാനായും കണ്‍വീനറായി ജോര്‍ജ്കുട്ടി വാളുവെട്ടിക്കലിനെയും ആറംഗ ടെക്‌നിക്കല്‍ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കേളകം എസ്.ഐ ടോണി ജെമറ്റം, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍, ജനറല്‍ സെക്രട്ടറി ജോസഫ് പാറയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി കഞ്ഞിക്കുഴിയില്‍, പഞ്ചായത്തംഗം ടോമി പുളിക്കണ്ടം തുടങ്ങിയവരും വ്യാപാരികളും യോഗത്തില്‍ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait