പയ്യന്നൂര്‍: സ്വകാര്യ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പയ്യന്നൂര്‍ സ്വദേശിയുടെ 4,56,000 രൂപ തട്ടിയെടുത്ത ആലപ്പുഴ സ്വദേശികള്‍ക്കെതിരേ വിശ്വാസ വഞ്ചനയ്ക്ക് കോടതി നിര്‍ദേശപ്രകാരം പോലിസ് കേസെടുത്തു. പയ്യന്നൂര്‍ യോദ്ധാകളരി പയറ്റ് അക്കാദമിക്ക് സമീപം താമസിക്കുന്ന ഡോ. എ.കെ വേണുഗോപാലന്റെ പരാതിയിലാണ് ആലപ്പുഴ മറ്റം നോര്‍ത്ത് കണ്ണമംഗലത്തെ ഉഷശ്രീ ഹൗസില്‍ സുരേഷ് കുമാര്‍, ഉഷ എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലിസ് കേസെടുത്തത്.
2018 എപ്രില്‍ 10നാണ് കേസിനാസ്പദമായ സംഭവം. വികേത് ഗ്ലോബല്‍ വെന്‍ച്വര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ഷെയറുകള്‍ നല്‍കാമെന്നും മുവാറ്റുപുഴ അമൃത ടവറില്‍ പ്രതികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ദിവാനി സില്‍ക്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തോട് ചേര്‍ന്ന് ചൈനീസ് സൈക്കിള്‍ ഇറക്കുമതി ചെയ്ത് ഷോറൂം വഴിവില്പന നടത്താമെന്നും വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ട് വഴി നാല് ലക്ഷം രൂപയും രണ്ടാം പ്രതിക്ക് പണമായി 56,000 രൂപ നേരിട്ട് നല്‍കുകയും ചെയ്തിരുന്നുവെന്നും പിന്നീട് നല്കിയ പണം തിരിച്ചുതരാതെ വിശ്വാസ വഞ്ചന നടത്തിയെന്ന് കാണിച്ച് പയ്യന്നൂര്‍ കോടതിയില്‍ നല്കിയ പരാതിയിലാണ് കേസ്. പയ്യന്നൂര്‍ പോലിസ് അന്വേഷണം തുടങ്ങി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.