കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 40 കുപ്പി ബിയറുമായി രണ്ടുപേര്‍ അറസ്റ്റില്‍. ചട്ടഞ്ചാല്‍ പനയാല്‍ നെല്ലിയടുക്കം ചന്ദ്രപുരത്തെ കെ.സജിത് (28), കെ.അര്ജുന് (20) എന്നിവരെയാണ് എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍മാരായ സി.കെ.വി സുരേഷ്, വി.സജീവ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.പി മനീഷ് കുമാര്‍, സി.സന്തോഷ് കുമാര്‍, പി.മഹേഷ് ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കാസര്‍കോട് പുലിക്കുന്ന് കെ.എസ്.ടി.പി റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കെ.എല്‍ 14 ആര് 5962 നമ്പര്‍ മാരുതി കാറില്‍ കടത്തുകയായിരുന്ന 40 കുപ്പി ബിയര്‍ പിടികൂടിയത്. വാഹനം അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.