വൈദ്യുതി മുടങ്ങും

Published on 11 January 2021 10:11 pm IST
×

കണ്ണൂര്‍: പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കാട്പുറം, കണ്ണാടിപ്പള്ളി, മുട്ടം ജമായത്ത് പള്ളി, വെള്ളച്ചാല്‍, വൈ.എം.സി.എ, എരിപ്രം എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍, പി.വി.എസ് ഫോര്‍ഡ്, തങ്കേക്കുന്ന്, നൂഞ്ഞിയന്‍കാവ്, ആറ്റടപ്പ സ്‌കൂള്‍, ആറ്റടപ്പ ഡിസ്‌പെന്‍സറി, ആറ്റടപ്പ അമ്പലം എന്നീ ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാനാട്, തെളുപ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പറവൂര്‍, കാരക്കുണ്ട് ടവര്‍, കാരക്കുണ്ട് ഫാം, എം.എം കോളേജ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ നങ്ങാറത്ത് പീടിക, തോട്ടത്തില്‍ മുക്ക് ഭാഗങ്ങളില്‍ നാളെ രാവിലെ ഏഴ് മണി മുതല്‍ 10 വരെയും കണ്ണിച്ചിറ ഒന്ന്, കണ്ണിച്ചിറ രണ്ട്, റെയിന്‍ ട്രീ, പെരിങ്ങളം, ഋഷിമന്ദിരം, പൈക്കാട്ടുകുനി, ഇല്ലത്ത് താഴെ, മണോളിക്കാവ്, പപ്പന്‍ പീടിക, ഒമാന്‍ കോംപ്ലക്സ്, ഗാര്‍ഡന്‍ അപ്പാര്‍ട്ട്മെന്റ് ഒന്ന്, ഗാര്‍ഡന്‍ അപ്പാര്‍ട്ട്മെന്റ് രണ്ട്, ഉക്കണ്ടന്‍ പീടിക എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഞാക്ലി, കരിപ്പോട്, കുണ്ടുവാടി, തൊള്ളത്തു വയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait