ഇരിട്ടി: ഇരിട്ടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ഷാബു സി.യുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ നടത്തിയ പരിശോധനയില്‍ ലഹരിഗുളികള്‍ കൈവശം വച്ചതിന് മാടായി സ്വദേശി മുഹ്സിന് മുഹമ്മദലി (29) യെയും, തിരുവനന്തപുരം കഠിനംകുളം സ്വദേശി മഹേഷ് കൃഷ്ണന് (31) എന്നിവരെയാണ് പിടികൂടിയത്. എം.ഡി.എം.എയുമായി മാടായി സ്വദേശി ദാറു ബിലാല്‍ ഹൗസില്‍ അസ്റത്ത് ബിലാല്‍ മുഹമ്മദ് ഇബ്രാഹി (31) മിനെയും എക്സൈസ് അറസ്റ്റ് ചെയ്ത്. എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് പുറമേ പ്രിവന്റിവ് ഓഫിസര്‍ പ്രമോദ്.കെ.പി, സി.ഇ.ഒമാരായ ബാബുമോന് ഫ്രാന്‍സിസ്, കെ.രമീഷ്, ഷൈബി കുര്യന്, സി. ഹണി, കെ.എന്‍ രവി, എക്സൈസ് ഡ്രൈവര്‍ ജോര്‍ജ്.കെ.ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.