സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം 21ന്

Published on 11 January 2021 2:58 pm IST
×

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 21ന് നിയമസഭ ചര്‍ച്ച ചെയ്യും. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസം. 

നിയമസഭയുടെ ബജറ്റ് സമ്മേളനം അവസാനിക്കുന്നതിന്റെ തലേന്ന് രണ്ടുമണിക്കൂറാണ് സ്പീക്കര്‍ക്കെതിരായ അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ കാര്യോപദേശ സമിതിയില്‍ തീരുമാനമായത്. എം. ഉമ്മറാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഡെപ്യൂട്ടി സ്പീക്കറായിരിക്കും ഈ സമയത്ത് സഭാ നടപടികള്‍ നിയന്ത്രിക്കുക. 

നിയമസഭയുടെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. 22ന് സമ്മേളനം അവസാനിക്കുന്ന തരത്തിലാണ് പുതിയ ഷെഡ്യൂള്‍. 28 വരെ സഭാ സമ്മേളനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് തീരുമാനം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait