സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന സര്‍ക്കാര്‍ കരാര്‍ ജീവനക്കാര്‍ കുടിശികയുടെ ഭാരം താങ്ങാനാവാതെ ആത്മഹത്യയുടെ വക്കില്‍. തുടര്‍ച്ചയായി സര്‍ക്കാര്‍ അവഗണന നേരിടുകയാണ് ഈ വിഭാഗം. പണി പൂര്‍ത്തിയാക്കി നല്കിയ പ്രവൃത്തികളുടെ ബില്‍ പോലും മാറി നല്‍കാതെ സര്‍ക്കാര്‍ ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു വര്‍ഷത്തിലേറെയായി ഇവര്‍ക്ക് കുടിശിക ലഭിച്ചിട്ട്. കരാറുകാരുടെ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക, കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കുക തടുങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 11ന് സൂചനാ പണിമുടക്കും ശേഷം അനിശ്ചിതകാല പണി നിര്‍ത്തിവെക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം. ബാങ്കുകളില്‍ നിന്നും മറ്റും ലോണെടുത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കരാറുകാര്‍ ജപ്തിയുടെ വക്കിലാണ്. കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ബാങ്കില്‍ നിന്നുമാണ് കരാറുകാര്‍ക്ക് കൂടുതലും ലോണുകള്‍ ലഭിക്കുന്നത്. എന്നാല്‍ കോവിഡ് കാലത്ത് ലോണിനുള്ള രജിസ്ട്രേഷന് ചാര്‍ജ്ജും പ്രോസ്സസിംഗ് ചാര്‍ജ്ജും നാലിരട്ടിയായാണ് വര്‍ധിപ്പിച്ചത്. ഇതോടെ കരാറുകാരന്റെ സ്വത്തിന്റെ നാലിരട്ടി മാത്രമാണ് ലോണ്‍ ലഭിക്കുകയുള്ളു. അതിനാല്‍ പല കരാറുകാര്‍ക്കും വന്‍കിട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ മതിയായ പണം ലഭിക്കാതെയാകും. നിലവില്‍ കിഫബി പ്രവൃത്തികള്‍ക്ക് മാത്രം 60,000 കോടി രൂപ കുടിശ്ശികയിനത്തില്‍ കരാറുകാര്‍ക്ക് ലഭിക്കാനുണ്ട്. ചെറുകിട കരാരുകാര്‍ക്ക് 2500 രൂപയോളം കുടിശ്ശിക നല്‍കാനുണ്ട്. കഴിഞ്ഞ മാസങ്ങള്‍ക്കിടയില്‍ നിര്‍മാണ വസ്തുക്കളായ സിമന്റ്, സ്റ്റീല്‍, പിവിസി പൈപ്പുകള്‍, ടാര്‍, ക്വാറി-ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 40 മുതല്‍ 60 ശതമാനം വരെയാണ് വില വര്‍ധനവുണ്ടായത്. പെട്രോളിയം ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ വിലയും ക്രമാതീതമായി വര്‍ധിച്ചു. ഇതെല്ലാം കരാറുകാര്‍ക്ക് പ്രതികൂല സാഹചര്യമാണുണ്ടാക്കിയത്. കോവിഡ് കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഇഎംഡി, സെക്യൂരിറ്റി, പൂര്‍ത്തിയാക്കല്‍ സമയം എന്നിവയില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതും അനുവദിച്ചില്ല. കോവിഡില്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മെയ് 20 മുതല്‍ തന്നെ കരറുകാര് പ്രവൃത്തികള്‍ പണികള്‍ പുനരാരംഭിച്ചതാണ്. ഈ സമയത്ത് പൂര്‍ത്തിയാക്കിയ പണികളുടെ ബില്ലുകളൊക്കെ കെട്ടികിടക്കുകയാണ്. നിലവില്‍ ജല്‍ ജീവന് മിഷന്, ലൈഫ് ഭവന പദ്ധതി, പിഎംജിഎസവൈ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രവര്‍ത്തികളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. റോഡ്, കെട്ടിട, ജലവിതരണ പദ്ധതികളും അറ്റകുറ്റപണികളും തുടരാനാവാത്ത സ്ഥിതിയാണ്. കരാറുകാരുടെ പ്രശനങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിരവധി പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മറ്റ് ബാങ്ക് ലോണുകളും കൈവശമുള്ള ഭൂമിയുമെല്ലാം പണയം വെച്ചാണ് കരാറുകാര്‍ ഏറ്റെടുത്ത വൃത്തികള്‍ പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ബില്ലുകള്‍ മാറി തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് കരാറുകാര്‍ പറയുന്നു. കരാറുകാരുടെ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക, കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കുക തടുങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 11ന് സൂചനാ പണിമുടക്കും ശേഷം അനിശ്ചിതകാല പണി നിര്‍ത്തിവെക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലാ പ്രസിഡന്റ് സി രാജന്, സെക്രട്ടറി കെഎം അജയകുമാര്‍, എക്സിക്യുട്ടീവ് സെക്രട്ടറി സുനില്‍ പോള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.