സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 312 പേര്‍ക്ക്       രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു       കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍      ചെറുപുഴയില്‍ റബ്ബര്‍ ഒട്ടുപാല്‍ മോഷണം; മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി      കാഞ്ഞിരക്കൊല്ലിയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു       സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി      തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം      ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് പീഡനം; മാതാപിതാക്കള്‍ക്കെതിരേ കേസ്      പയ്യന്നൂരില്‍ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി       തെരഞ്ഞെടുപ്പ്: തില്ലങ്കേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു 

പ്രതിസന്ധിയിലായി യു.കെ മലയാളികള്‍: ലണ്ടന്‍-കൊച്ചി വിമാന സര്‍വീസ് ഉടനില്ല

Published on 02 January 2021 10:24 am IST
×

ലണ്ടന്‍: കോവിഡ് വൈറസിന്റെ പുതിയ വകഭേദം സൃഷ്ടിച്ച സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ ലണ്ടന്‍-കൊച്ചി ഡയറക്ട് വിമാന സര്‍വീസ് ഉടന്‍ പുനഃരാരംഭിക്കില്ല. ജനുവരി എട്ടിന് പുനഃരാരംഭിക്കുന്ന ബ്രിട്ടനിലേക്കുള്ള 15 പ്രതിവാര സര്‍വീസുകളില്‍ നിന്നും കൊച്ചിയെ ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംങ് പുരിയുടെ ട്വിറ്റര്‍ സന്ദേശം വ്യക്തമാക്കുന്നു.

നിലവിലെ തീരുമാനപ്രകാരം ജനുവരി എട്ടു മുതല്‍ 23 വരെയാണ് ആഴ്ചയില്‍ 15 സര്‍വീസുകള്‍ക്ക് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ ജനുവരി 23ന്  ശേഷമേ കൊച്ചിയില്‍ നിന്നും നേരിട്ടുള്ള സര്‍വീസ് പുനഃരാരംഭിക്കാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ. ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. പുതുവര്‍ഷത്തില്‍ യു.കെയിലെ മലയാളികള്‍ക്കാകെ ഇരുട്ടടിയായിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഈ അപ്രതീക്ഷിത തീരുമാനം. അടിയന്തര ആവശ്യങ്ങള്‍ക്കായും മറ്റും നാട്ടിലെത്തിയ നൂറുകണക്കിന് മലയാളികളാണ് ബ്രിട്ടനിലേക്ക് തിരിച്ചെത്താനാകാതെ കേരളത്തില്‍ കുടുങ്ങിയത്.

മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ജനുവരി എട്ടുമുതല്‍ 23 വരെയുള്ള പുതുക്കിയ ഷെഡ്യൂളിലെ സര്‍വീസുകള്‍. ആഭ്യന്തര സര്‍വീസുകളെ ആശ്രയിച്ച് ഈ വിമാനത്താവളങ്ങളിലെത്തിയാല്‍ മാത്രമേ കേരളത്തില്‍ കുടുങ്ങിയ ബ്രിട്ടിഷ് മലയാളികള്‍ക്ക് തല്‍കാലം മടങ്ങിയെത്താനാകൂ. വന്ദേഭാരതില്‍ ഉള്‍പ്പെടുത്തി തുടങ്ങിയ സര്‍വീസുകളില്‍ ഏറ്റവും വിജയപ്രദമായ സര്‍വീസുകളിലൊന്നായിരുന്നു ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചുമുള്ള ഡയറക്ട് സര്‍വീസ്. 

ആഴ്ചയില്‍ ഒരു സര്‍വീസ് എന്നത് ജനത്തിരക്കുമൂലം പിന്നീട് രണ്ടായും നവംബര്‍ 25 മുതല്‍ ആഴ്ചയില്‍ മൂന്നായും ഉയര്‍ത്തിയിരുന്നു. മാര്‍ച്ച് 31 വരെ ആഴ്ചയില്‍ മൂന്ന് സര്‍വീസ് തുടരാനായിരുന്നു നിലവിലെ തീരുമാനം. ഇതാണിപ്പോള്‍ താല്‍കാലികമായി നിര്‍ത്തിയതോടെ അനിശ്ചിതത്വത്തിലായത്. രാജ്യത്തെ ഒന്‍പത് നഗരങ്ങളില്‍ നിന്നായിരുന്നു വിവിധ ബ്രിട്ടിഷ് വിമാനത്താവളങ്ങളിലേക്ക് എയര്‍ ഇന്ത്യ വന്ദേഭാരത് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ ആഴ്ചയില്‍ ഏഴു സര്‍വീസ് നടത്തിയിരുന്ന ഡല്‍ഹിയും നാല് സര്‍വീസ് നടത്തിയിരുന്ന മുംബൈയും കഴിഞ്ഞാല്‍ ഏറ്റവും അധികം സര്‍വീസ് കൊച്ചിയില്‍ നിന്നുമായിരുന്നു. എന്നാല്‍ താല്‍കാലികമായി നിര്‍ത്തിയ സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ കൊച്ചി പുറത്തായി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait