കരിവെള്ളൂര്‍: യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭാര്യയ്ക്ക് വോട്ട് അഭ്യര്‍ഥിക്കുന്ന തരത്തില്‍ വാട്സ്ആപ് വഴി പ്രചരിപ്പിച്ച സന്ദേശത്തിനെതിരേ സര്‍ക്കാര്‍ ജീവനക്കാരനായ ഭര്‍ത്താവ് നിയമനടപടിക്ക്. കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ഭാര്യയ്ക്കു ഭര്‍ത്താവായ സര്‍ക്കാര്‍ ജീവനക്കാരന് എല്‍.ഡി.എഫിനെതിരേ പ്രചരണം നടത്തിയെന്ന രീതിയിലാണ് സന്ദേശം പ്രചരിച്ചത്. തന്റെ പേരില്‍ ഇത്തമൊരു പ്രചരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പൈട്ട്എരമം-കുറ്റൂര്‍ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക്് കരിവെള്ളൂര്‍ പാലക്കുന്ന് ആണൂരിലെ കെ.പി മുരളീധരനാണ് പോലിസില്‍ പരാതി നല്‍കിയത്.
പരാതിക്കാരന്റെ ഭാര്യ ഷീബ മുരളി കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. കബഡി ജില്ലാ അസോസിയേഷന് ജോ. സെക്രട്ടറിയായ മുരളി തന്റെ ഭാര്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുവെന്നും എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ എല്ലാവരും സഹായിക്കണമെന്നുമുള്ള തരത്തിലുള്ള പോസ്റ്റാണ് മുരളിയുടെ പേരില്‍ വാട്സാപ്പിലൂടെ വ്യാജമായി പ്രചരിച്ചത്. ഇക്കഴിഞ്ഞ 23 മുതലാണ് സന്ദേശം പ്രചരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇത്തരത്തിലുള്ള ഒരു മെസേജുകളും പോസ്റ്റ് ചെയ്തിട്ടില്ലെന്നും ഭാര്യക്ക് വേണ്ടി വോട്ടഭ്യര്‍ഥന നടത്തിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.