ഇരിട്ടി: ഇരിട്ടി നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. ഇരിട്ടി നഗരസഭയില്‍ വട്ടക്കയം മൂന്നാം വാര്‍ഡിലെ സി.പി.എം നേതാവ് പി.പി ഉസ്മാന്റെ തെരഞ്ഞെടുപ്പ് പ്രചരണര്‍ത്ഥം വാര്‍ഡുകളിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളാണ് ഇന്നലെ രാത്രി നശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയതായി എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.