രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു       കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍      ചെറുപുഴയില്‍ റബ്ബര്‍ ഒട്ടുപാല്‍ മോഷണം; മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി      കാഞ്ഞിരക്കൊല്ലിയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു       സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി      തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം      ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് പീഡനം; മാതാപിതാക്കള്‍ക്കെതിരേ കേസ്      പയ്യന്നൂരില്‍ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി       തെരഞ്ഞെടുപ്പ്: തില്ലങ്കേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു 

പയ്യന്നൂരിലെ ക്ഷേത്രങ്ങളിലെ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് മംഗളൂരില്‍ പിടിയില്‍

Published on 27 November 2020 1:16 pm IST
×

പയ്യന്നൂര്‍: പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. പയ്യന്നൂര്‍ കാറമേലിലെ വിറകന്‍ രാധാകൃഷ്ണ (52) നെയാണ് മംഗളൂരില്‍ വച്ച് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് പോലിസ് പിടികൂടിയത്. 

കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാളെ മംഗളൂരിലെ ബണ്ഡ്വാളില്‍ വച്ചാണ് തന്ത്രപരമായി പോലിസ് സംഘം പിടികൂടിയത്. പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിസരത്തുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്. കൊക്കാനിശേരി, അമ്പലത്തറ, കണ്ണങ്ങാട്ട് എന്നീ  ക്ഷേത്രങ്ങളില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മോഷണം നടന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടോത്ത് അമ്പലത്തറയില്‍ ഭണ്ഡാര മോഷണത്തിനിടെ പട്രോളിങിനെത്തിയ പോലിസിനെ കണ്ട് ഓടി രക്ഷപ്പെട്ടതും ഇയാളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് മോഷണം നടത്തിയത് രാധാകൃഷണനാണെന്ന് പയ്യന്നൂര്‍ പോലിസ് തിരിച്ചറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാറമ്മേലുള്ള ഇയാളുടെ ഭാര്യ വീട്ടിലും നീലേശ്വരം ബേക്കലിലെ വാടക വീട്ടിലും പരിശോധന നടത്തിയിരുന്നു. ഉദുമ, പള്ളിക്കര, നീലേശ്വരം, കോട്ടിക്കുളം തുടങ്ങിയ സ്ഥലങ്ങളിലും ക്ഷേത്ര കവര്‍ച്ച ഉള്‍പ്പെടെയുള്ള കേസുകളിലാണ് കാഞ്ഞങ്ങാട് പോലിസ് ഇയാളെ പിടികൂടിയത്. 

ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പെരിയയിലെ വാടക ക്വാട്ടേര്‍സില്‍ താമസിച്ചാണ് മോഷണത്തിനിറങ്ങുന്നത്. സമീപകാലത്തായി കാലിക്കടവ്, കാങ്കോല്‍ തുടങ്ങിയ സ്ഥലങ്ങളിലും മോഷണം നടന്നിട്ടുണ്ട്. പ്രതിയെ പയ്യന്നൂര്‍ പോലിസ് കസ്റ്റഡിയില്‍ ആവിശ്യപ്പെട്ട് തെളിവെടുപ്പ് നടത്തും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait