രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു       കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍      ചെറുപുഴയില്‍ റബ്ബര്‍ ഒട്ടുപാല്‍ മോഷണം; മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി      കാഞ്ഞിരക്കൊല്ലിയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു       സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി      തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം      ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് പീഡനം; മാതാപിതാക്കള്‍ക്കെതിരേ കേസ്      പയ്യന്നൂരില്‍ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി       തെരഞ്ഞെടുപ്പ്: തില്ലങ്കേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു 

പയ്യന്നൂരില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന പത്ത് കുപ്പി വിദേശമദ്യം പിടികൂടി

Published on 27 November 2020 12:06 pm IST
×

പയ്യന്നൂര്‍: വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘത്തെ കണ്ട് സ്‌കൂട്ടറില്‍ മദ്യ ശേഖരവും ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. കരിവെള്ളൂരിലെ മാമുനി സുനില്‍ (44) ആണ് ഓടി രക്ഷപ്പെട്ടത്. 

ഇന്നലെ വൈകുന്നേരം 4.20 ഓടെയാണ് സംഭവം. കെ.എല്‍ 59 ഇ 4752 നമ്പര്‍ സ്‌കൂട്ടിയില്‍ നിന്നും പത്ത് കുപ്പി വിദേശമദ്യമാണ് റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി.വി ശ്രീനിവാസന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ, ടി. ഖാലിദ്, കെ.ടി.എന്‍ മനോജ്, ടി.വി വിജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.വി സുബിന എന്നിവരടങ്ങിയ സംഘം പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait