മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അരകിലോയോളം സ്വര്‍ണം പിടികൂടി. വടകര സ്വദേശി പാറക്കടവ് ഫാസിലില്‍ നിന്നാണ് 23 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 463 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.
ഈ മാസം ഇത് അഞ്ചാം തവണയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്. കഴിഞ്ഞദിവസം മാഹി അഴിയൂര്‍ സ്വദേശിയില്‍ നിന്ന് 24,30,840 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയിരുന്നു. 470 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് അസി. കമ്മീഷണര്‍ മധൂസൂധന ഭട്ട്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി മാധവന്, ഇന്‍സ്പെക്ടര്‍മാരായ അശോക് കുമാര്‍, കെ.വി രാജു, യദുകൃഷ്ണ, സന്ദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍ണ്ണം പിടികൂടിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.