ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 43,082 പേര്‍ക്ക് കൂടി പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 93,09,788 ആയി. ഒരു ദിവസത്തിനിടെ 492 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1,35,715 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് നിലവില്‍ 4,55,555 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 87,18,517 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗമുക്തരായി ആശുപത്രി വിട്ടത് 39,379 പേരാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.