കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 80 രൂപ കുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.
രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരു ദിവസത്തെ ഇടവേളയ്ക്കും ശേഷമാണ് വില വീണ്ടും കുറഞ്ഞത്. നാല് മാസത്തിനുള്ളില്‍ ഗ്രാമിന് 705 രൂപയുടേയും പവന് 5,600 രൂപയുടേയും ഇടിവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ പവന്റെ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയില്‍ എത്തിയതിനുശേഷം വിലയില്‍ ഏറ്റക്കുറച്ചിലായിരുന്നു.
ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 0.3 ശതമാനം വില കുറഞ്ഞ് 1,810.44 ഡോളര്‍ നിലവാരത്തിലെത്തി. എക്കാലത്തെയും ഉയര്‍ന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടം തുടരുകയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.