സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 312 പേര്‍ക്ക്       രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു       കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍      ചെറുപുഴയില്‍ റബ്ബര്‍ ഒട്ടുപാല്‍ മോഷണം; മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി      കാഞ്ഞിരക്കൊല്ലിയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു       സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി      തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം      ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് പീഡനം; മാതാപിതാക്കള്‍ക്കെതിരേ കേസ്      പയ്യന്നൂരില്‍ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി       തെരഞ്ഞെടുപ്പ്: തില്ലങ്കേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു 

പാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല

വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ ഒരു ദിവസത്തെ അനുമതി
Published on 26 November 2020 11:56 am IST
×

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രഹിംകുഞ്ഞിന് ജാമ്യമില്ല. ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് ഒരു ദിവസത്തെ അനുമതിയും നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. 

നവംബര്‍ 30നാണ് വിജിലന്‍സിന് ലേക് ഷോര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ തന്നെയാണ് ചോദ്യം ചെയ്യാനുള്ള അനുമതിയുള്ളത്. നവംബര്‍ 30ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും, ശേഷം മൂന്ന് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും ചോദ്യം ചെയ്യാം. ഇത്തരത്തില്‍ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ടു വച്ചിട്ടുള്ളത്. ചോദ്യം ചെയ്യലിന് മുന്നോടിയായിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോവിഡ് പരിശോധന നടത്തിയിരിക്കണം. മൂന്നുപേരില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ സംഘത്തില്‍ പാടില്ല. ഒരു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യരുത്. ഒരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം നല്‍കണം. ചികിത്സ തടസ്സപ്പെടുത്തരുത്. കോടതി ഉത്തരവ് ആശുപത്രി അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണം. ശാരീരികമായോ മാനസികമായോ ചോദ്യം ചെയ്യുന്നതിനിടെ പീഡിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളാണ് വിജിലന്‍സിന് മുന്നില്‍ കോടതി വെച്ചിട്ടുള്ളത്.

നിലവില്‍ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞുള്ളത്. ഇബ്രാഹിംകുഞ്ഞ് കാന്‍സര്‍ ചികിത്സയിലാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമായിരുന്നു കോടതിക്ക് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait