സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 312 പേര്‍ക്ക്       രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു       കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍      ചെറുപുഴയില്‍ റബ്ബര്‍ ഒട്ടുപാല്‍ മോഷണം; മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി      കാഞ്ഞിരക്കൊല്ലിയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു       സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി      തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം      ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് പീഡനം; മാതാപിതാക്കള്‍ക്കെതിരേ കേസ്      പയ്യന്നൂരില്‍ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി       തെരഞ്ഞെടുപ്പ്: തില്ലങ്കേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു 

കെ.എം ഷാജി എം.എല്‍.എയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

Published on 25 November 2020 4:45 pm IST
×

കണ്ണൂര്‍: അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ കെ.എം ഷാജി എം.എല്‍.എ സമര്‍പ്പിച്ച രേഖകളില്‍ കൂടുതല്‍ വ്യക്തത തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി ഇന്നലെ സമര്‍പ്പിച്ച രേഖകളിലാണ് ഇ.ഡി വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാംവട്ടവും ചോദ്യം ചെയ്യുന്നതിനായി ഇ.ഡി അടുത്തദിവസം ഷാജിക്ക് നോട്ടിസ് കൈമാറും.

നേരത്തെ രണ്ട് ദിവസങ്ങളിലായി 25 മണിക്കൂറിലധികമാണ് ഇ.ഡി ഷാജിയെ ചോദ്യം ചെയ്തത്. ഷാജിയുടെ ഭാര്യ ആശ സമര്‍പ്പിച്ച കണക്കുകളും ഷാജിയുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നും ഇ.ഡി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഷാജി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശം വന്നിരിക്കുന്നത്. സമര്‍പ്പിച്ച രേഖകള്‍ വിശദമായി ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന് പിന്നാലെയാണ് ഷാജിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തീരുമാനിച്ചത്.

ഭൂമി ഇടപാട്, വീട് നിര്‍മാണത്തിന് ചെലവഴിച്ച പണം, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്ക് തുടങ്ങിയ കാര്യങ്ങളിലാണ് ഷാജിയോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ട് മുഖേന ഷാജി ഇ.ഡിക്ക് രേഖകള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ നേരത്തെ നല്‍കിയ കണക്കുകളുടെ അനുബന്ധ വിവരങ്ങള്‍ മാത്രമാണെന്നും വീണ്ടും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടെന്നും ഇ.ഡി അറിയിച്ചു. അഴീക്കോട് സ്‌കൂളിലെ മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും നല്‍കിയ മൊഴിയില്‍ എം.എല്‍.എയെ സംശയമുനയില്‍ നിര്‍ത്തുന്ന ചില സൂചനകളുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുന്നതിനാണ് ഇ.ഡി തീരുമാനിച്ചിട്ടുള്ളത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait