രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു       കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍      ചെറുപുഴയില്‍ റബ്ബര്‍ ഒട്ടുപാല്‍ മോഷണം; മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി      കാഞ്ഞിരക്കൊല്ലിയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു       സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി      തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം      ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് പീഡനം; മാതാപിതാക്കള്‍ക്കെതിരേ കേസ്      പയ്യന്നൂരില്‍ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി       തെരഞ്ഞെടുപ്പ്: തില്ലങ്കേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു 

ചാലാട് മണല്‍ സംഘര്‍ഷം: 23 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു

Published on 25 November 2020 3:43 pm IST
×

ചാലാട്: തെക്കന്‍ മണലിലുണ്ടായ സംഘര്‍ഷത്തില്‍ 23 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലും വളപട്ടണം പോലിസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തു. തെക്കന്‍ മണലില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഴീക്കല്‍ സ്വദേശി അര്‍ജ്ജുന്‍ (24), ചാലാട് മണല്‍ സ്വദേശി നിഖില്‍ (26) എന്നിവര്‍ക്ക് വെട്ടേറ്റിരുന്നു. ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരുടെ പേരില്‍ പോലിസ് കേസെടുത്തു. 

കഴിഞ്ഞ ദിവസം അര്‍ജുന്റെ അഴീക്കോട് കപ്പക്കടവിലുള്ള വീടിനു നേരെയും ആക്രമണമുണ്ടായി. ആയുധങ്ങളുമായി വാഹനത്തിലെത്തിയ കണ്ടാലറിയാവുന്ന 12 അംഗ സംഘത്തിനെതിരേ വളപട്ടണം പോലിസും കേസെടുത്തു. സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം ചാലാട് പഞ്ഞിക്കരയിലെ എ.രേണുകയുടെ വീടിന് നേരെയും അക്രമമുണ്ടായി. ജനല്‍ചില്ലുകളും വാതിലുകളും തകര്‍ത്തുവെന്നാണ് പരാതി. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait