സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 312 പേര്‍ക്ക്       രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു       കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍      ചെറുപുഴയില്‍ റബ്ബര്‍ ഒട്ടുപാല്‍ മോഷണം; മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി      കാഞ്ഞിരക്കൊല്ലിയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു       സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി      തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം      ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് പീഡനം; മാതാപിതാക്കള്‍ക്കെതിരേ കേസ്      പയ്യന്നൂരില്‍ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി       തെരഞ്ഞെടുപ്പ്: തില്ലങ്കേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു 

ബിനീഷിന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് 

Published on 23 November 2020 5:02 pm IST
×

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെയും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ്. ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്റെ  സുഹൃത്തും ബിനിനസ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്‌ട്രേഷന്‍ ഐ.ജിക്ക് ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് കത്ത് നല്‍കി. ബിനീഷിന്റെ പേരില്‍ പി.ടി.പി നഗറില്‍ 'കോടിയേരി' എന്ന വീടും കണ്ണൂരില്‍ കുടുംബ സ്വത്തുമാണുള്ളത്. 

മൂന്നുപേരുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ കൈമാറാനായി എല്ലാ രജിസ്‌ട്രേഷന്‍ ജില്ലാ ഓഫിസര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. അതേസമയം ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മൂന്നുപേരുടെ സ്വത്തു വിവരങ്ങള്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്. രഞ്ചിത്ത്, അനീഷ്, സാംരംഗ് എന്നിവരുടെ സ്വത്തുവിവരങ്ങളാണ് ബംഗളൂരു നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ രജിസ്‌ട്രേഷന്‍ വിഭാഗത്തോട് ചോദിച്ചിട്ടുള്ളത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait