സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 312 പേര്‍ക്ക്       രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു       കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍      ചെറുപുഴയില്‍ റബ്ബര്‍ ഒട്ടുപാല്‍ മോഷണം; മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി      കാഞ്ഞിരക്കൊല്ലിയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു       സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി      തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം      ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് പീഡനം; മാതാപിതാക്കള്‍ക്കെതിരേ കേസ്      പയ്യന്നൂരില്‍ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി       തെരഞ്ഞെടുപ്പ്: തില്ലങ്കേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു 

ചെറുപുഴ സി.ഐയുടെ തെറിവിളി വീഡിയോ: രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കി

Published on 23 November 2020 1:24 pm IST
×

ചെറുപുഴ: ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പോലിസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് സമര്‍പ്പിച്ചു. സി.ഐയുടെ നടപടിക്കെതിരേ പോലിസ് മേധാവി ഡി.ഐജിക്ക് റിപോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചിരുന്നു. 

ചെറുപുഴ സ്റ്റേഷന്‍ പരിധിയിലെ പുതിയപാലത്തിനു സമീപം വാഹനങ്ങളില്‍ കച്ചവടം നടത്തുന്നവരോട് ഇന്‍സ്‌പെക്ടര്‍ മോശം ഭാഷയില്‍ സംസാരിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം നടന്നത്. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് നടപടിയുണ്ടാവുക. ലൈസന്‍സില്ലാതെ കച്ചവടം ചെയ്യുന്നതിനെതിരെ വ്യാപാരി സംഘടനകളുടെ പരാതിയിലാണ് പോലിസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പുതിയപാലത്ത് എത്തിയത്. മൂന്നു തവണ പോലിസിനെ സ്ഥലത്തേക്ക് അയച്ചിരുന്നു. എന്നാല്‍ വഴിയോര കച്ചവടക്കാര്‍ സംഘടിതരായി ഇവരെ എതിര്‍ത്തു. തുടര്‍ന്നാണ് സി.ഐ എത്തി കടക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. സംഘര്‍ഷത്തിന്റെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നാണ് ഇന്‍സ്‌പെക്ടര്‍ പറയുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait