പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണിയുടെ അടിസ്ഥാനത്തില്‍
അക്കാദമിക്ക് അകത്ത് പരിശോധന നടത്താന്‍ പോലിസ് മേദാവിക്ക് അനുമതി നല്കി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പ്രാഥമിക പരിശോധന നടത്തിയതിനു പിന്നാലെയാണ് അകത്തും പരിശോധന നടത്താന്‍ ജില്ലാ പോലിസ് മേധാവിക്ക് നാവിക അധികൃതര്‍ കത്ത് നല്‍കിയത്. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലിസ് ഇന്‍സ്പെക്ടര്‍ എം.സി പ്രമോദ്, എസ്.ഐ മനോജ് കാനായി എന്നിവരുടെ നേതൃത്വത്തില്‍ നാവിക അക്കാദമിയിലെത്തി ആയുധ വിഭാഗം കൈകാര്യം ചെയ്യുന്ന നാവിക ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും അടുത്ത ദിവസം നാവിക അക്കാദമിക്ക് അകത്ത് പരിശോധന നടത്തും. ഉത്തരേന്ത്യയില്‍ നിന്നും ഇംഗ്ലീഷില്‍ എഴുതിയ ഭീഷണികത്താണ് നാവിക അക്കാദമി അധികൃതര്‍ക്ക് ലഭിച്ചത്. നാഷണല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ പോലിസ് മേധാവിക്ക് ഭീഷണി കത്ത് കൈമാറിയിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.