സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 312 പേര്‍ക്ക്       രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു       കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍      ചെറുപുഴയില്‍ റബ്ബര്‍ ഒട്ടുപാല്‍ മോഷണം; മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി      കാഞ്ഞിരക്കൊല്ലിയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു       സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി      തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം      ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് പീഡനം; മാതാപിതാക്കള്‍ക്കെതിരേ കേസ്      പയ്യന്നൂരില്‍ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി       തെരഞ്ഞെടുപ്പ്: തില്ലങ്കേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു 

സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം ഇന്ന് തെളിയും

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്
Published on 23 November 2020 11:57 am IST
×

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം ഇന്ന് തെളിയും. 

അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ച് കത്ത് നല്‍കാനുള്ള അവസാന ദിവസവും ഇന്നാണ്. 1,66,000 പത്രികകളാണ് നിലവിലുള്ളത്. പലയിടത്തും വിമത ശല്യമുള്ളതിനാല്‍ ഇവരുടെ പത്രിക പിന്‍വലിപ്പിക്കാനുള്ള ശ്രമം മുന്നണികള്‍ നടത്തുകയാണ്. കോണ്‍ഗ്രസിനാണ് കൂടുതല്‍ വിമതരുള്ളത്. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ പരാതി പരിഹരിക്കാന്‍ പ്രത്യേക സമിതി തന്നെ ഉണ്ടാക്കിയിട്ടുണ്ട്. 

അടുത്തമാസം ഏട്ട് മുതല്‍ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടക്കും. രണ്ടാംഘട്ടമായ ഡിസംബര്‍ പത്തിന്  കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് വോട്ടെടുപ്പ് നടക്കും. മൂന്നാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait