വനിത സംവരണ വാര്‍ഡില്‍ പത്രിക സമര്‍പ്പിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി 

Published on 21 November 2020 8:49 pm IST
×

അഴീക്കോട്: അഴീക്കോട് പഞ്ചായത്തിലെ വനിത സംവരണ വാര്‍ഡില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. 20-ാം വാര്‍ഡായ ചാല്‍ബീച്ചില്‍ മത്സരിക്കുന്നതിനാണ് ബി.ജെ.പി സ്ഥാനാര്‍ഥി പി.വി രാജീവന്‍ അസിസ്റ്റന്‍ഡ് റിട്ടേണിങ്ങ് ഓഫിസര്‍ കെ.കെ  രാജലക്ഷ്മി മുന്‍പാകെ ചൊവ്വാഴ്ച പത്രിക സമര്‍പ്പിച്ചത്. വെള്ളിയാഴ്ച നടന്ന സൂഷ്മ പരിശോധനയിലാണ് വനിത സംവരണ വാര്‍ഡിലാണ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചതെന്ന് വ്യക്തമായത്. തുടര്‍ന്ന് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയായിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait