തലശേരിയില്‍ ജ്വല്ലറിയില്‍ മോഷണശ്രമം

Published on 21 November 2020 4:06 pm IST
×

തലശേരി: പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വിസ്മയ ജ്വല്ലറിയില്‍ മോഷണശ്രമം. കടയുടെ പുറകിലെ ഓടിളക്കി അകത്തുകടന്ന മോഷ്ടാവ് ചുമര്‍ തുരന്നാണ് ഉള്ളില്‍ കടന്നത്. എന്നാല്‍ ലോക്കര്‍ റൂമിലേക്കുള്ള ഗ്രില്‍ തുറക്കാനാവാതെ മടങ്ങുകയായിരുന്നു. രാവിലെ കട തുറക്കാനെത്തിയവരാണ് മോഷണശ്രമം പോലിസിനെ അറിയിച്ചത്. തലശേരി പ്രിന്‍സിപ്പല്‍ എസ്.ഐ ഇ.രാജേഷ്, അഡീഷനല്‍ എസ്.ഐ സുനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. മുന്‍പ് തൊട്ടടുത്തുള്ള പ്രിന്‍സ് ജ്വല്ലറിയിലും മോഷണം നടന്നിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait