അപകടത്തില്‍ പരിക്കേറ്റ റബ്കോ ജീവനക്കാരന്‍ മരിച്ചു

Published on 21 November 2020 2:12 pm IST
×

തളിപ്പറമ്പ്: സ്‌കൂട്ടിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റബ്കോ ജീവനക്കാരന്‍ മരിച്ചു. മാതമംഗലം റബ്കോ ഡിപ്പോയിലെ സെയില്‍സ്മാനും മഴൂര്‍ ഇട്ടുകുഴിയിലെ പരേതരായ ഔസേപ്പ്-സാറാമ്മ ദമ്പതികളുടെ മകനുമായ എ. തോമസ് (55) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9.30 ഓടെ പുഷ്പഗിരിയില്‍ റോഡില്‍ ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ പിക്കപ്പ് വാന്‍ ഇടിച്ചാണ് അപകടം. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് മരണം സംഭവിച്ചത്. ഭാര്യ: മേരി. മക്കള്‍: സന്തോഷ്, സ്വപ്ന. മരുമക്കള്‍: സിനീയ, ധനുഷ്. തളിപ്പറമ്പ് പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait