തളിപ്പറമ്പില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

Published on 21 November 2020 1:21 pm IST
×

കണ്ണൂര്‍: തളിപ്പറമ്പില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. സംഭവത്തിനു ശേഷം ഖത്തറിലേക്ക് കടന്ന ഇയാളെ ഇന്ന് രാവിലെയോടെ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. പ്രതിയെ കേസന്വേഷിക്കുന്ന തളിപ്പറമ്പ് പോലിസിന് കൈമാറി. 

2019 ഡിസംബറില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് പത്താം ക്ലാസുകാരന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പോലിസില്‍ ആദ്യം നല്‍കിയ പരാതിയിലുണ്ടായിരുന്നത്. എന്നാല്‍, മൊഴിയില്‍ കണ്ടെത്തിയ ചില വൈരുദ്ധ്യം പോലിസിന് സംശയമുയര്‍ത്തി. തുടര്‍ന്ന് വനിതാ പോലിസുകാരും കൗണ്‍സിലിംഗ് വിദഗ്ധരും ചേര്‍ന്ന് സംസാരിച്ചപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയത്. വിദേശത്തുള്ള പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് സത്യം പറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. 

വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പലതവണയായി പീഡിപ്പിച്ചത്. ഇയാള്‍ ലോക്ക്ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തിരുന്നു
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait