പയ്യന്നൂരില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നിവാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Published on 21 November 2020 12:58 pm IST
×

പയ്യന്നൂര്‍: ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്ന പൂനെ സ്വദേശികളായ ശാന്ത (40), സഞ്ജയ് (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് പുലര്‍ച്ചെ 4.30 ഓടെ പുതിയങ്കാവ് അലുമിനി കമ്പനിക്ക് സമീപമാണ് അപകടം. അപകടത്തില്‍ സഹയാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എറണാകുളത്തേക്ക് സാധന സാമഗ്രികളുമായി പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും പൂനെയിലേക്ക് പോവുന്ന ഓമ്‌നി വാനുമാണ് കൂട്ടിയിടിച്ചത്. ജോലിയാവശ്യാര്‍ഥം കോഴിക്കോട്ടെത്തി പൂനെയിലേക്ക് തിരിച്ചുപോകുന്നവരാണ് ഓമ്‌നി വാനിലുള്ളവര്‍. ഡ്രൈവര്‍ ഉറങ്ങി പോയതാവാം അപകട കാരണമെന്ന് സംശയിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ ഓമ്‌നിവാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait