പാലത്തായി പീഡനക്കേസില്‍ പുതിയ അന്വേഷണസംഘം 

Published on 21 November 2020 12:50 pm IST
×

തലശേരി: പാലത്തായി പീഡനകേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി രത്‌നകുമിനാണ് പുതിയ ചുമതല. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റിയാണ് പുതിയ നിയമനം. എ.ഡി.ജി.പി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. 

ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുകകയാണെന്നും ചൂണ്ടികാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait