കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട 

Published on 21 November 2020 11:21 am IST
×

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. ഒരു കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി സമീറില്‍ നിന്നാണ് 950 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 48 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഗുളിക മാതൃകയിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ചെക്കിങ് പരിശോധനയില്‍ സംശയം തോന്നിയ ഇയാളെ വിശദ പരിശോധന നടത്തിയപ്പോഴാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. 

ഈ മാസം ഇതുവരെ നാലുകോടിയോളം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധനയില്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരന്‍, മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍. അശോക് കുമാര്‍, യദുകൃഷ്ണ, കെ.വി രാജു, സന്ദീപ് കുമാര്‍ സോനിത്ത് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait