സ്വര്‍ണവില പവന് 160 രൂപ കൂടി 

Published on 21 November 2020 10:26 am IST
×

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 160 രൂപ കൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 

നവംബര്‍ ഒമ്പതിന് 38,880 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നശേഷം പടിപടിയായി വില കുറയുകയായിരുന്നു. ആഗോള വിപണിയില്‍ വിലയിടിവ് തുടരുകയാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1870.82 ഡോളര്‍ നിലവാരത്തിലാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait