ആലക്കോട് ഫര്‍ലോംകരയില്‍ വീണ്ടും വന്‍ വാറ്റുകേന്ദ്രം തകര്‍ത്തു 

Published on 21 November 2020 9:39 am IST
×

ആലക്കോട്: ഫര്‍ലോംകരയില്‍ വീണ്ടും വന്‍ വാറ്റുകേന്ദ്രം തകര്‍ത്തു. വെള്ളാട് നടുവില്‍ ഫര്‍ലോംകര പുഴയരികില്‍ പൊന്തക്കാടുകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന വാറ്റു കേന്ദ്രമാണ് എക്‌സൈസ് സംഘം തകര്‍ത്തത്. ആലക്കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി രാമചന്ദ്രനും സംഘവും നടത്തിയ പരിശോധനയില്‍ വാറ്റു കേന്ദ്രത്തില്‍ നിന്നും 200 ലിറ്റര്‍ വാഷ്, ബാരലുകള്‍, നിരവധി വാറ്റുപകരണങ്ങള്‍ എന്നിവ കണ്ടെത്തി. റേഞ്ച് പ്രിവന്റീവ് ഓഫിസര്‍ പ്രകാശന്‍ ആലക്കല്‍, അഹമ്മദ്.കെ, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ സാജന്‍ കെ.കെ, സിവില്‍ എക്‌സൈസ് ഓഫിസര്‍ മധു.ടി.വി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait