17കാരിയെ പീഡിപ്പിച്ച യോഗാചര്യനെതിരേ പോക്‌സോ

Published on 20 November 2020 5:47 pm IST
×

പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിഥിയായി എത്തിയ മധ്യവയസ്‌കന്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പരിയാരം പോലിസ് പോക്‌സോ ചുമത്തി കേസെടുത്തു. മാവേലിക്കര സ്വദേശിയും യോഗാചര്യനുമായ രാജേന്ദ്ര പ്രസാദി (63) നെതിരേയാണ് പരിയാരം പോലിസ് കേസെടുത്തത്. 

പഴയങ്ങാടി, പരിയാരം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പലയിടത്തും യോഗ പരിശീലനത്തിനായി എത്തിയ ഘട്ടത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പരിചപ്പെടുകയും പിന്നീട് ഇവരുടെ വീട്ടില്‍ താമസിച്ച് യോഗ പരിശീലനം നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 2017, 2018, 2019 വര്‍ഷങ്ങളിലെ ചില ദിവസങ്ങളില്‍ ഇയാള്‍ പീഡനം നടത്തിയതായി പെണ്‍കുട്ടിയുടെ മൊഴിയുണ്ട്. പീഡനത്തെ തുടര്‍ന്ന് മാനസിക വിഷമം മൂലം മൗനം പാലിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. ഇപ്പോള്‍ 19 വയസുള്ള പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പരിയാരം പോലിസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിനാണ് കേസന്വേഷണ ചുമതല.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait